Skip to main content

ജോബ് ഡ്രൈവ് ഇന്ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ തസ്തികകളില്‍ നിയമനത്തിനായി ജോബ് ഡ്രൈവ് ഇന്ന് (മെയ് 14) രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. സ്വകാര്യ മേഖലയിലെ രണ്ട് സ്ഥാപനങ്ങളിലേക്കാണ് നിയമനം. കണക്ക്, സയന്‍സ്, ഹിന്ദി, മലയാളം, കോമേഴ്‌സ്, ഇക്കണോമിക്‌സ്,ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്,പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ അധ്യാപകര്‍, പ്രീ പ്രൈമറി ടീച്ചര്‍, ആര്‍ട്‌സ്,/ ക്രാഫ്റ്റ് /സ്‌പോര്‍ട്‌സ് സ്റ്റാഫ്, ക്ലീനിങ്  സ്റ്റാഫ് എന്നീ ഒഴിവുകളിലേക്കാണ് നിയമനം. പ്ലസ് ടു,യു.ജി/പി.ജി/ബിഎഡ്,ടി.ടി.സി യാണ് യോഗ്യത. എംപ്ലോയബിലിറ്റി സെന്ററില്‍  രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസ് ആയി 300 രൂപയും സഹിതം പാലക്കാട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435,2505204.
 

date