Skip to main content

മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേമനിധി സെക്രട്ടറിയുടെ ക്യാമ്പ് 19 ന്

 

 

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ ജില്ലയില്‍ ക്ഷേമനിധി സെക്രട്ടറി മെയ് 19 ന് രാവിലെ 10.30ന് മണപ്പുള്ളി ഭഗവതി ക്ഷേത്രത്തില്‍ ക്യാമ്പ് ചെയ്യുന്നു. മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ക്ഷേത്രം വിഹിതം, കുടിശ്ശിക പിരിവ് നടത്തുന്നതിനാണ് ക്യാമ്പ്.

ജില്ലയിലെ ഒറ്റപ്പാലം, പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍, മണ്ണാര്‍ക്കാട് എന്നീ താലൂക്കുകളിലെ ക്ഷേത്ര ഭാരവാഹികള്‍ ക്ഷേമനിധിയിലേക്ക് അടയ്ക്കാനുള്ള ക്ഷേത്രവിഹിതം അടക്കണം. അന്നേ ദിവസം ക്ഷേമനിധിയില്‍ അംഗത്വമെടുക്കാനും അവസരമുണ്ടാകുമെന്ന് സെക്രട്ടറി അറിയിച്ചു. ക്ഷേത്രജീവനക്കാർക്ക് അംഗത്വത്തിനുള്ള അപേക്ഷ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ജനനതീയതി തെളിയിക്കുന്ന രേഖയും ശമ്പളപട്ടികയുടെ പകർപ്പും സഹിതം  നൽകണം. ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടയ്ക്കുന്നതിന് ശമ്പളപട്ടികയുടെ പകർപ്പും കൊണ്ടുവരണം. ബോർഡിന്റെ അംഗീകാരം ലഭിച്ച് ഒരു വർഷത്തിനകം ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷിക്കാത്ത ജീവനക്കാർക്ക് അംഗത്വം അനുവദിക്കില്ലെന്നും സെക്രട്ടറി അറിയിച്ചു.

 

date