Skip to main content

അപേക്ഷ ക്ഷണിച്ചു

 

പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ കോങ്ങാട് ആണ്‍കുട്ടികളുടെയും മുണ്ടൂര്‍ പെണ്‍കുട്ടികളുടെയും ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് മുതല്‍ പത്ത് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളാണ് അപേക്ഷിക്കേണ്ടത്. 10 ശതമാനം സീറ്റ് മറ്റ് വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ഫോമിലുള്ള അപേക്ഷ, ജാതി, വരുമാനം, പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രം എന്നിവ സഹിതം മെയ്  25 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 8547630126.

date