Skip to main content

ട്യൂട്ടര്‍ നിയമനം

 

 

പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോങ്ങാട് ആണ്‍കുട്ടികളുടെയും മുണ്ടൂര്‍ പെണ്‍കുട്ടികളുടെയും ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് നിയമനം നടക്കുന്നത്.
ബിരുദവും ബി.എഡുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷകള്‍ മെയ് 22ന് വൈകീട്ട് അഞ്ചിന് മുന്‍പായി പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8547630126

date