Post Category
കൂടിക്കാഴ്ച 22 ന്
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള എം ആര് എസ് / ഗവ. പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ഒഴിവുള്ള വാര്ഡന് തസ്തികകളിലേക്ക് മെയ് 22 ന് രാവിലെ പത്തിന് കൂടിക്കാഴ്ച നടക്കും. കോട്ടായി, തച്ചമ്പാറ, കുമരനെല്ലൂര്‍ എന്നീ ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളിലേക്കും, മുണ്ടൂര്‍, കൊഴിഞ്ഞാമ്പാറ, കാരാക്കുറിശ്ശി, ഷൊര്‍ണ്ണൂര്‍, ആലത്തൂര്‍, തൃത്താല എം ആര് എസ് പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളിലേക്കും ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. എസ് എസ് എല്‍ സി / തത്തുല്യം, ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് സ്ത്രീകള്‍ക്കും, ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് പുരുഷന്മാര്ക്കും അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍: 0491 2505005.
date
- Log in to post comments