Skip to main content

കുന്നത്തുനാട് വാഴക്കുളത്ത് പെയിന്റ് കമ്പനിക്ക് തീപിടിച്ചു; തീ നിയന്ത്രണവിധേയമെന്ന് പ്രാഥമിക റിപ്പോർട്ട്

കുന്നത്തുനാട് താലൂക്കിലെ വാഴക്കുളം വില്ലേജിൽ ചെമ്പറക്കി കീൻപടിയിൽ പെയിന്റ് കമ്പനിക്ക് തീപിടിച്ചു. വാഴക്കുളം വില്ലേജ് ഓഫീസിന് എതിർവശത്തുള്ള  'കളർ ഇന്ത്യ' എന്ന പെയിന്റ് കമ്പനിക്കാണ് ഇന്ന് (മേയ് 29) രാത്രി ഏകദേശം 7.45 ഓടെ തീപിടിത്തമുണ്ടായത്.
​പെരുമ്പാവൂർ, പട്ടിമറ്റം, ആലുവ, അങ്കമാലി, ഏലൂർ എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ഫയർ യൂണിറ്റുകൾ ഉടനടി സ്ഥലത്തെത്തി  രക്ഷാപ്രവർത്തനം ആരംഭിച്ചു. നിലവിൽ 4 യൂണിറ്റ് ഫയർ എഞ്ചിനുകൾ ഉപയോഗിച്ച് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്ന് വാഴക്കുളം വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്തു.

date