Post Category
കുന്നത്തുനാട് വാഴക്കുളത്ത് പെയിന്റ് കമ്പനിക്ക് തീപിടിച്ചു; തീ നിയന്ത്രണവിധേയമെന്ന് പ്രാഥമിക റിപ്പോർട്ട്
കുന്നത്തുനാട് താലൂക്കിലെ വാഴക്കുളം വില്ലേജിൽ ചെമ്പറക്കി കീൻപടിയിൽ പെയിന്റ് കമ്പനിക്ക് തീപിടിച്ചു. വാഴക്കുളം വില്ലേജ് ഓഫീസിന് എതിർവശത്തുള്ള 'കളർ ഇന്ത്യ' എന്ന പെയിന്റ് കമ്പനിക്കാണ് ഇന്ന് (മേയ് 29) രാത്രി ഏകദേശം 7.45 ഓടെ തീപിടിത്തമുണ്ടായത്.
പെരുമ്പാവൂർ, പട്ടിമറ്റം, ആലുവ, അങ്കമാലി, ഏലൂർ എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ഫയർ യൂണിറ്റുകൾ ഉടനടി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നിലവിൽ 4 യൂണിറ്റ് ഫയർ എഞ്ചിനുകൾ ഉപയോഗിച്ച് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്ന് വാഴക്കുളം വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്തു.
date
- Log in to post comments