ജില്ലാതല പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു
കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല പരിസ്ഥിതി ദിനാഘോഷം രമേഷ് പിഷാരടി എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ മറ്റൊരാളെ പോലെ കരുതാതെ സംരക്ഷിക്കേണ്ടതുണ്ടെന്ന ബോധ്യം നമുക്കുണ്ടാകണം. പ്രകൃതിയെ സംരക്ഷിക്കുന്നതിലൂടെ നല്ല ജീവിത ചുറ്റുപാടുകള്‍ ഉണ്ടാകും. പരിസ്ഥിതി ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന വൃക്ഷത്തൈകള്‍ കൃത്യമായി പരിപാലിക്കണമെന്നും എം എല്‍ എ പറഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ അങ്കണത്തില്‍ വൃക്ഷ തൈയും നട്ടു.
പിരായിരി പുളിയപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് (ഇന്‍ ചാര്‍ജ്) എന്‍ സരിത അധ്യക്ഷയായി. എ ഇ ഒ പാലക്കാട ് രമേഷ് പാറപ്പുറത്ത് മുഖ്യപ്രഭാഷണവും എസ് ആറുമുഖ പ്രസാദ് പദ്ധതി വിശദീകരണവും നിര്‍വഹിച്ചു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണദാസ്, പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഇസ്മയില്‍, വൈസ് പ്രസിഡന്റ് വി സഫിയ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രത്‌നകുമാരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഭിലാഷ്, ഷഹന ടീച്ചര്‍, സുജാത, ഇബ്രാഹിം ബാദുഷ, ഷെമീന ആസാദ്, ഷംസാദ് നിഷ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൗജ, അംഗം സുഗുണ, പാലക്കാട് ബ്ലോക്ക് കൃഷി അസി.ഡയറക്ടര്‍ വി രശ്മി കൃഷ്ണന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (വൈ പി), കൃഷി ഓഫീസര്‍ പി അജിത്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments