Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 

വിവിധ പരീക്ഷകള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പാസാകുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്ന പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി പ്രകാരമുള്ള സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  2025- 26 അധ്യയന വര്‍ഷം വിജയിച്ച പരീക്ഷകള്‍ക്ക് മാത്രമാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്.  ഇ ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങള്‍ ബ്ലോക്ക്/ നഗരസഭാ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0491 2505005.

date