വനിതമതിലില്‍ കുടുംബശ്രീ ഒന്നേകാല്‍ ലക്ഷം പേരെ പങ്കെടുപ്പിക്കും
കേരളം കൈവരിച്ച സാമൂഹ്യ പരിഷ്കരണ നേട്ടങ്ങള്‍, നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കുന്നതിനും ജനുവരി ഒന്നിന് നടക്കുന്ന വനിത മതിലില്‍ കുടുംബശ്രീ ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ 1,28,430 പേര്‍ പങ്കെടുക്കും. ജില്ലയിലെ 13 ബ്ലോക്കുകളിലെ സി.ഡി.എസുകളില്‍ നിന്നാണ് മതിലില്‍ അണിച്ചേരുന്നത്. ആലത്തൂര്‍ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി 15,900 പേര്‍ വനിത മതിലില്‍ പങ്കെടുക്കും. മണ്ണാര്‍ക്കാട് ബ്ലോക്കില്‍ നിന്നും 9500, പാലക്കാട് 10,250, കുഴല്‍മന്ദം 9070, അട്ടപ്പാടി 2850, പട്ടാമ്പി 12000, മലമ്പുഴ 9,650, ഒറ്റപ്പാലം 15,060, ചിറ്റൂര്‍ 8,900, തൃത്താല 9,500, നെന്മാറ 9,800, ശ്രീകൃഷ്ണപുരം 9,400, കൊല്ലങ്കോട് 6,550 എന്നിങ്ങനെയാണ് ബ്ലോക്ക് തിരിച്ച് വനിതാ മതിലില്‍ അണിച്ചേരുന്നവരുടെ എണ്ണം.
പ്രവര്‍ത്തകര്‍ അണിനിരക്കേണ്ട സ്ഥലവും ദൂരവും- അട്ടപ്പാടി, മണ്ണാര്‍ക്കാട് ബ്ലോക്കുകള്‍ പെരിന്തല്‍മണ്ണ മുതല്‍ ബാലസദനം വരെ മൂന്ന് കിലോമീറ്റര്‍ അണിനിരക്കും. ശ്രീകൃഷ്ണപുരം ബ്ലോക്ക് ബാലസദനം മുതല്‍ ആലുംങ്കൂട്ടം ബസ് സ്റ്റോപ്പ് വരെ 2 കി.മീറ്റര്‍, ചെര്‍പ്പുളശ്ശേരി, തൃക്കടീരി, ചളവറ, നെല്ലായ, വല്ലപ്പുഴ, കുലുക്കല്ലൂര്‍ സിഡിഎസ്സുകള്‍ ആലുംകൂട്ടം ബസ് സ്റ്റോപ്പ് മുതല്‍ ചെറുകര വളവ് വരെ 2കി.മീറ്റര്‍, കോങ്ങാട്, കേരളശ്ശേരി, മുണ്ടൂര്‍, പുതുപ്പരിയാരം, അകത്തേത്തറ, മലമ്പുഴ സിഡിഎസ്സുകള്‍ ചെറുകര വളവു മുതല്‍ ടി.എന്‍.പുരം അംഗന്‍വാടി വരെ 3കി. മീ, തൃത്താല ബ്ലോക്ക് ടി.എന്‍ പുരം അംഗന്‍വാടി മുതല്‍ കരിങ്ങനാട് 4 കി.മീ വരെ അണിച്ചേരും. വിളയൂര്‍, തിരുവേഗപ്പുറ, കൊപ്പം, പരുതൂര്‍ സിഡിഎസ്സുകള്‍ കരിങ്ങനാടു മുതല്‍ വാസ് ഓഡിറ്റോറിയം വരെ 2കി.മീ, പാലക്കാട് ബ്ലോക്ക് വാസ് ഓഡിറ്റോറിയം മുതല്‍ ആമയൂര്‍ വരെ 2കി.മീ, പുതുശ്ശേരി, എലപ്പുള്ളി, മരുതറോഡ്, പെരുവെമ്പ്, കൊടുമ്പ്, കണ്ണാടി സി.ഡി.എസ്സുകള്‍ ആമയൂര്‍ മുതല്‍ തെക്കുമുറി വരെ 3 കി.മീ, പട്ടാമ്പി, ഓങ്ങലൂര്‍, മുതുതല സിഡിഎസ്സുകള്‍ തെക്കുമുറി മുതല്‍ കാര്‍ഷിക വിപണന കേന്ദ്രം വരെ 2 കി.മീ, ചിറ്റൂര്‍ ബ്ലോക്കിലെ സി.ഡി.എസ്സുകള്‍ കാര്‍ഷിക വിപണന കേന്ദ്രം മുതല്‍ മഞ്ഞളുങ്കല്‍ വരെ 2 കി.മീ, കൊല്ലങ്കോട,് നെന്മാറ ബ്ലോക്കുകളിലെ സി.ഡി.എസ്സുകള്‍ മഞ്ഞളുങ്കല്‍ മുതല്‍ പോക്കുപടി വരെ 2 കി.മീറ്ററും കുഴല്‍മന്ദം ബ്ലോക്കിലെ സി.ഡി.എസ്സുകള്‍ പോക്കുപടി മുതല്‍ വാടാനാംകുറുശ്ശി ലക്ഷ്മി ഇന്‍ഡസ്ട്രീസ് വരെ 2 കി.മീ, ആലത്തൂര്‍, എരിമയൂര്‍, മേലാര്‍കോട്, കാവശ്ശേരി, തരൂര്‍ സി.ഡി.എസ്സുകള്‍ ലക്ഷ്മി ഇന്‍ഡസ്ട്രീസ് മുതല്‍ പരുത്തിപ്ര റോഡ് വരെ 2കി.മീ, വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട് സിഡിഎസ്സുകള്‍ പരുത്തിപ്ര മുതല്‍ സഞ്ജീവനി ആശുപത്രി വരെ 2കി.മീ വരെയും ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍, വാണിയംകുളം, അനങ്ങനടി, ഒറ്റപ്പാലം മുനിസിപ്പാലിറ്റി, അമ്പലപ്പാറ, ലക്കിടി പേരൂര്‍ സി.ഡി.എസ്സുകള്‍ സഞ്ജീവനി ആശുപത്രി മുതല്‍ ചെറുതുരുത്തി വരെ 4കി.മീ ദൂരം അണിനിരക്കുമെന്നും കുടുംബശ്രീ ജില്ലാമിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
- Log in to post comments