Skip to main content

ലക്ചറര്‍ നിയമനം: വോക്ക്-ഇന്‍ ഇന്റര്‍വ്യൂ 23ന്

 

 

പാലക്കാട് ഗവ. നഴ്‌സിംഗ് കോളജില്‍ ബോണ്ടഡ് ലക്ചറര്‍മാരുടെ താല്‍ക്കാലിക ഒഴിവ്. ഒരു വര്‍ഷത്തെ നിര്‍ബന്ധിത ടീച്ചിംഗ് ഇന്റേണ്‍ഷിപ്പ് ലഭിക്കുന്നതുവരെയോ അല്ലെങ്കില്‍ പരമാവധി ഒരു വര്‍ഷത്തേക്കോ ആണ് നിയമനം. പ്രതിമാസം 32,000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. യോഗ്യത- സര്‍ക്കാര്‍/ അംഗീകൃത സ്വാശ്രയ നഴ്‌സിംഗ് കോളജില്‍ നിന്നും എം.എസ്.സി. നഴ്‌സിംഗ്. കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. അഡീഷണല്‍ ക്വാളിഫിക്കേഷന്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സെറ്റ് പകര്‍പ്പ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (ഉണ്ടെങ്കില്‍) എന്നിവയുമായി ജൂണ്‍ 23ന് രാവിലെ 11 ന് പാലക്കാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മെയിന്‍ ബ്ലോക്കില്‍ മൂന്നാം നിലയിലുള്ള സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജ് കാര്യാലയത്തില്‍ ഹാജരാകണം.

date