Skip to main content

ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജില്ലാതല ക്വിസ് മത്സരം ഇന്ന് (ജൂലൈ 11)

 

വായനാ മാസാചരണത്തിന്റെ ഭാഗമായി പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്കൂൾ വിദ്യാർഥികൾക്കുള്ള ജില്ലാതല ക്വിസ് മത്സരം  ഇന്ന്  (ജൂലൈ 11) നടക്കും. പാലക്കാട് ഹെഡ് പോസ്റ്റ്ഓഫീസിന് സമീപമുള്ള എസ്.എസ് അക്കാദമി ഹാളിലാണ് മത്സരം. രാവിലെ 9.30ന് രമേശ് പിഷാരടി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ പ്രസിഡന്റ് ഇ.വി കോമളം അധ്യക്ഷയാകുന്ന ചടങ്ങിൽ പാലക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രമേശ്‌ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി.എസ് സതികുമാര്‍, എസ്.എസ് അക്കാദമി ഫൗണ്ടര്‍ സുരേന്ദ്രന്‍, കാന്‍ഫെഡ് ചെയര്‍മാന്‍ പി.എസ് നാരായണന്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ മാന്നാര്‍ ജി. രാധാകൃഷ്ണന്‍, പി ആന്റണി റോബര്‍ട്ട്, സെക്രട്ടറി ഡോ. സുരേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് പങ്കെടുക്കുക. ജില്ലാതല മത്സരത്തില്‍ വിജയികളാകുന്ന വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും പുസ്തകങ്ങളും നല്‍കും. പ്രഥമ അധ്യാപകരുടെ കത്ത് സഹിതം പങ്കെടുക്കണം.

ജില്ലാതല വിജയികള്‍ക്ക് ജൂലൈ 18ന് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തില്‍ പങ്കെടുക്കാനും അവസരം ലഭിക്കും.  സംസ്ഥാനതല മത്സരത്തില്‍ വിജയികളാകുന്ന വിദ്യാര്‍ഥിക്ക് 50,000 രൂപ ക്യാഷ് അവാര്‍ഡിനോടൊപ്പം അമ്പതിനായിരം രൂപയുടെ പുസ്തകങ്ങളും ലഭിക്കുന്നതാണ്. ഫോണ്‍: 8075862027, 9495175172, 9656607119.

date