Skip to main content

സുഭാഷ് ചന്ദ്ര ആപ്ത പ്രബന്ധന്‍ പുരസ്‌കാരം - 2027: നാമനിര്‍ദ്ദേശം സമര്‍പ്പിക്കാം

 

 

ദുരന്തനിവാരണ മേഖലയില്‍ വ്യക്തികളും, സ്ഥാപനങ്ങളും നല്‍കിയ സംഭാവനകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന സുഭാഷ് ചന്ദ്ര ആപ്ത പ്രബന്ധന്‍ പുരസ്‌കാരം - 2027 ലേക്ക് നോമിനേഷന്‍ സെപ്തംബര്‍ 30 വരെ സമര്‍പ്പിക്കാം. ദുരന്തനിവാരണത്തിന്റെ മുഴുവന്‍ മേഖലയിലും മാതൃകാപരമായ സംഭാവനകള്‍ നല്‍കുന്നവരെയാണ് പുരസ്‌കാരത്തിലൂടെ അംഗീകരിക്കുന്നത്. തയ്യാറെടുപ്പ്, രക്ഷാപ്രവര്‍ത്തനം, ദുരിതാശ്വാസം, പുനരധിവാസം, പ്രതിരോധം, ലഘൂകരണം, ഗവേഷണം, നവീകരണം, ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടും.  വ്യക്തി, സ്ഥാപനം എന്നീ രണ്ട് വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. സ്വയം നാമനിര്‍ദ്ദേശത്തിനും മൂന്നാം കക്ഷി നാമനിര്‍ദ്ദേശങ്ങളും നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും https://awards.gov.in സന്ദര്‍ശിക്കുക.

date