Skip to main content

ജീവനം 2.0 ക്യാമ്പയിൻ: ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂലൈ 12)

 

 

മന്ത്രി എൻ ഷംസുദ്ദീൻ നി‍ർവഹിക്കും

 

മൃഗസംരക്ഷണ മേഖലയിലെ കർഷകരുടെ വരുമാന വർദ്ധനവും ഉപജീവന സുരക്ഷയും ലക്ഷ്യമിട്ട് കുടുംബശ്രീ നടപ്പിലാക്കുന്ന 'ജീവനം 2.0' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂലൈ 12) രാവിലെ പത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ അലനല്ലൂർ യു ബി കൺവെൻഷൻ സെന്ററിൽ നി‍ർവഹിക്കും. 

 

 

ക്ലസ്റ്റർ പരിധിയിലുള്ള കർഷകർക്കുള്ള സൗജന്യ വിരമരുന്ന് വിതരണം, സംരംഭകർക്കായുള്ള ബാങ്ക് വായ്പാമേള, കിസാൻ ക്രെഡിറ്റ് കാർഡ് (കെ സി സി) ഡ്രൈവ് എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. ആനിമൽ ഹസ്ബൻഡറി (എ എച്ച്) പ്രൊഡ്യൂസർ ഗ്രൂപ്പുകൾക്കുള്ള ഫണ്ട് വിതരണം, തിരഞ്ഞെടുക്കപ്പെട്ട കർഷകർക്കുള്ള ആധുനിക കൃഷി, മെഷീനറികളുടെ വിതരണം എന്നിങ്ങനെ മൃഗസംരക്ഷണ മേഖലയിലെ പുതിയ അറിവുകളും സേവനങ്ങളും എന്നിവയും ഒരുക്കിയിട്ടുണ്ട്. മൃഗസംരക്ഷണ - ക്ഷീരവികസന മേഖലകളിലെ പ്രമുഖ ബ്രാൻഡുകളേയും സേവനങ്ങളേയും ഉൾപ്പെടുത്തി മെഗാ എക്സ്പോയും സംഘടിപ്പിക്കുന്നു. മിൽമ, മിൽമ ഫീഡ്സ്, കെ എസ് ഫീഡ്സ് എന്നിവയുടെ സ്റ്റാളുകളും ആധുനിക ഡയറി മെഷീനറികളുടെ പ്രദർശനവും, കുടുംബശ്രീ സംരംഭകരുടെ തനത് ഉൽപ്പന്നങ്ങൾ ലഭ്യമാകുന്ന പ്രത്യേക സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അറിയിച്ചു. 

date