Skip to main content

'കൊല്ലങ്കോട് ഖാദി ഗ്രാമസൗഭാഗ്യ' ഉദ്ഘാടനം ചെയ്തു

കൊല്ലങ്കോട് ഖാദി ഗ്രാമ സൗഭാഗ്യ (ഖാദി വിപണന കേന്ദ്രം) കെ പ്രേമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.  നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി  കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന് കീഴിലാണ് വിപണന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്. ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് എന്‍ സരിത ആദ്യവില്‍പ്പന നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭ ജയപ്രകാശ് സമ്മാനകൂപ്പണ്‍ വിതരണം ചെയ്തു.  കൊല്ലങ്കോട് ബസ് സ്റ്റാന്‍ഡ് പെട്രോള്‍ പമ്പിന് എതിര്‍വശത്തുള്ള വെങ്ങുനാട് കോംപ്ലക്‌സില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി അശ്വതിദാസ് അധ്യക്ഷത വഹിച്ചു.  

date