Skip to main content

അഭിഭാഷക ധനസഹായ പദ്ധതി: അപേക്ഷ ക്ഷണിച്ചു

 

നീതിന്യായരംഗത്ത് പിന്നാക്ക വിഭാഗക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന അഭിഭാഷക ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ട കേരള ബാര്‍ കൗണ്‍സിലില്‍ 2024 ജൂലൈ ഒന്നിനും 2026 ജൂലൈ 31നും ഇടയില്‍ എന്റോള്‍ ചെയ്ത് സംസ്ഥാനത്ത് പ്രാക്ടീസ് തുടരുന്ന നിയമ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപ. പ്രതിവര്‍ഷം 12,000 രൂപ വീതം പരമാവധി മൂന്ന് വര്‍ഷത്തേക്ക് ഗ്രാന്റ് ലഭിക്കും. www.bwin.kerala.gov.in മുഖേന അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 31. ഫോണ്‍: 0492 2222335.

 

date