Skip to main content

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാനത്തെ ഒ ബി സി വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്കുള്ള ധനഹായ പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഉയര്‍ന്ന കുടുംബ വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷം രൂപ. പ്രായപരിധി 60 വയസ്. നിലവില്‍ സ്വന്തം തൊഴിലിടങ്ങളില്‍ മണ്‍പാത്ര നിര്‍മ്മാണം നടത്തുന്നവര്‍ക്ക് 50,000 രൂപ വരെ രണ്ട് ഗഡുക്കളായി അനുവദിക്കും. മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവരോ, അവരുടെ കുടുംബാഗങ്ങളോ അപേക്ഷിക്കേണ്ടതില്ല.  www.bwin.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.  അവസാന തീയതി ആഗസ്റ്റ് 31. ഫോണ്‍: 0492 2222335, bcddpkd@gmail.com

date