Post Category
ബാര്‍ബര്‍ ഷോപ്പ് നവീകരണം: അപേക്ഷ ക്ഷണിച്ചു
ഒ ബി സി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ബാര്‍ബര്‍ ഷോപ്പ്, യൂണിസെക്‌സ് സലൂണ്‍ എന്നിവ നവീകരിക്കുന്നതിന് 40,000 രൂപ വരെ ധനസഹായം അനുവദിക്കുന്ന പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഉയര്‍ന്ന കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപ. പ്രായപരിധി 60 വയസ്. മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവരോ, അവരുടെ കുടുംബാഗങ്ങളോ അപേക്ഷിക്കേണ്ടതില്ല. www.bwin.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി ആഗസ്റ്റ് 31. ഫോണ്‍: 0492 2222335, bcddpkd@gmail.com
date
- Log in to post comments