Post Category
പോഷകാഹാരകിറ്റ് വിതരണം
ജില്ലാ പഞ്ചായത്തിന്റെ പോഷകാഹാര കിറ്റ് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ എ ആര്‍ ടി കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത് ചികിത്സ നടത്തുന്ന ഗുണഭോക്താക്കള്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഓഗസ്റ്റ് 13ന് പാലക്കാട്, മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലെയും 14ന് ഒറ്റപ്പാലം, പട്ടാമ്പി, 17ന് ചിറ്റൂര്‍, ആലത്തൂര്‍ എന്നീ താലൂക്കുകളിലെയും ഗുണഭോക്താക്കള്‍ അസല്‍ രേഖകള്‍ സഹിതം ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ എത്തണം. എ ആര്‍ ടി കേന്ദ്രത്തില്‍ നിന്നും അനുവദിക്കുന്ന കാര്‍ഡിന്റെയും ആധാര്‍ കാര്‍ഡിന്റെയും കോപ്പി കൊണ്ടുവരണമെന്നും ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments