Skip to main content

'പച്ചമലയാളം' രണ്ടാം ബാച്ച് പരീക്ഷ 16ന്

സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പച്ചമലയാളം അടിസ്ഥാന കോഴ്സ് രണ്ടാം ബാച്ചിന്റെ പരീക്ഷ ഓഗസ്റ്റ് 16ന്.  രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ എഴുത്തു പരീക്ഷയും ഒരു മണി മുതൽ വൈവയും നടക്കും.   ചിറ്റൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് പരീക്ഷാ കേന്ദ്രം. രണ്ടാം  ബാച്ചിൽ രജിസ്റ്റർ ചെയ്ത് പഠനം പൂർത്തിയാക്കിയ പഠിതാക്കൾ ഹാൾടിക്കറ്റ് സഹിതം കാലത്ത് 9.30 നുള്ളിൽ പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകണമെന്ന് ജില്ലാ കോർഡിനേറ്റർ അറിയിച്ചു.

date