Skip to main content

സ്പോട്ട് അഡ്മിഷന്‍

നാഗലശ്ശേരി ഗവ. ഐ.ടി.ഐയില്‍ എന്‍.സി.വി.ടി പ്രവേശനത്തിനായുള്ള സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 21 വരെ നടക്കും. വനിതാ വിഭാഗത്തില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (2 വര്‍ഷം), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (2 വര്‍ഷം), അഡിറ്റീവ് മാനുഫാക്ചറിങ് (3ഡി പ്രിന്റിങ്) ടെക്‌നീഷ്യന്‍ (1 വര്‍ഷം), കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയ്ഡറി & ഡിസൈനിങ് (1 വര്‍ഷം) എന്നീ ട്രേഡുകളിലാണ് ഒഴിവുള്ളത്. ഇതില്‍ അഡിറ്റീവ് മാനുഫാക്ചറിങ്, കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയ്ഡറി & ഡിസൈനിങ് എന്നീ ട്രേഡുകളിലേക്ക് ആണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉച്ചയ്ക്ക് 12നകം ഐ.ടി.ഐയില്‍ അപേക്ഷ സമര്‍പ്പിക്കണം. ക്കേണ്ടതാണ്. ഫോണ്‍: 9746715651.  

date