Skip to main content

അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം 20ന്

ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളജില്‍ എം.ടെക് (റോബോട്ടിക്‌സ്) വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. ബി.ടെക് അല്ലെങ്കില്‍ എം.ടെകില്‍ ഒന്നാം ക്ലാസോടെ (അല്ലെങ്കില്‍ തതുല്യം) ബി.ഇ/ബി.ടെക് ബിരുദവും, റോബോട്ടിക്‌സ്, റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍, റോബോട്ടിക്‌സ് ആന്‍ഡ് കണ്‍ട്രോള്‍, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ ആന്‍ഡ് റോബോട്ടിക്‌സ്, റോബോട്ടിക്‌സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെക്കാട്രോണിക്‌സ്, ഗൈഡന്‍സ്, നാവിഗേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, കണ്‍ട്രോള്‍ സിസ്റ്റംസ്, കണ്‍ട്രോള്‍ എന്‍ജിനീയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്, മാനുഫാക്ചറിങ് ടെക്‌നോളജി, മെഷീന്‍ ഡിസൈന്‍ എന്നിവയിലൊന്നില്‍ എം.ഇ/എം.ടെക് ബിരുദവുമാണ് യോഗ്യത. അസല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖകളും സഹിതം ഓഗസ്റ്റ് 20 രാവിലെ 10ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ് വകുപ്പ് മേധാവി മുമ്പാകെ ഹാജരാകണം. വിവരങ്ങള്‍ക്ക് www.gecskp.ac.in, ഫോണ്‍: 0466 2260565.

 

date