Skip to main content

ഓണം വിപണനം: നഗരത്തില്‍ സംയുക്ത പരിശോധന നടത്തി

പാലക്കാട് നഗരത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും നഗരസഭാ ആരോഗ്യ വിഭാഗവും സംയുക്ത പരിശോധന നടത്തി. മൂന്ന് സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നോട്ടീസ് നല്‍കി. പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. കോട്പ നിയമലംഘനം ശ്രദ്ധയില്‍പെട്ട ഒരു സ്ഥാപനത്തിന് പിഴ ചുമത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ജില്ലാ പൊതുജനാരോഗ്യസമിതി യോഗം തീരുമാനപ്രകാരമാണ് പരിശോധന നടത്തിയത്. ജില്ലാ ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി എം രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധയില്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ സ്വാതി, സുമേഷ്, നഗരസഭാ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്‍ മനു എന്നിവര്‍ പങ്കെടുത്തു.
 

date