അഭിമുഖം
ദേശീയ ആരോഗ്യ ദൗത്യത്തിന് (എൻ.എച്ച്.എം) കീഴിൽ പാലക്കാട് ജില്ലയിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷിച്ചവർക്കുള്ള അഭിമുഖം സെപ്റ്റംബർ അഞ്ചിന് നടക്കും. ഓഗസ്റ്റ് 31-ന് വൈകീട്ട് അഞ്ചിനകം ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കാണ് കൂടിക്കാഴ്ച.
ശാരദ ശങ്കര കല്യാണ മണ്ഡപത്തിന് സമീപമുള്ള എൻ.എച്ച്.എം. ഓഫീസിലാണ് കൂടിക്കാഴ്ച. മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് രാവിലെ 10-നും അസിസ്റ്റന്റ് ക്വാളിറ്റി അഷുറൻസ് ഓഫീസർ തസ്തികയിലേക്ക് 10.30-നും സ്പെഷ്യൽ എജുക്കേറ്റർ തസ്തികയിലേക്ക് 11-നുമാണ് അഭിമുഖം. ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി കൃത്യസമയത്ത് ഹാജരാകണം. വിജ്ഞാപന തീയതിയിൽ നിശ്ചിത യോഗ്യതയില്ലാത്തവരെ പങ്കെടുപ്പിക്കില്ല. വിവരങ്ങൾക്ക്: www.arogyakeralam.gov.in. ഫോൺ: 0491 2504695.
- Log in to post comments