Skip to main content

സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവ്

 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസിൽ (പാലക്കാട് ഗവ. മെഡിക്കൽ കോളേജ്) സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ/ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. ഒരു ഒഴിവാണുള്ളത്.
റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള  ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിൽ ബിരുദം, ആർ സി ഐ  രജിസ്ട്രേഷനുമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി
സെപ്റ്റംബർ 15-ന് രാവിലെ 10-ന് മെഡിക്കൽ കോളേജ് മെയിൻ ബ്ലോക്കിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0491 2951010. ഇ-മെയിൽ: gmcpkd.cdta@kerala.gov.in.

date