Post Category
ഡിഗ്രി സീറ്റുകള്‍ ഒഴിവ്
തൃത്താല സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സംവരണ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.കോം ഫിനാന്‍സ് (ഓണേഴ്സ്), ബി.എ. ഇംഗ്ലീഷ് (ഓണേഴ്സ്) എന്നീ വിഷയങ്ങളില്‍ എസ്ടി വിഭാഗത്തിലും, ബി.എസ്.സി. മാത്തമാറ്റിക്സ് (ഓണേഴ്സ്) വിഷയത്തില്‍ എസ്സി, എസ്ടി വിഭാഗങ്ങളിലുമാണ് സീറ്റുകള്‍ ഒഴിവുള്ളത്. സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10ന് മുന്‍പായി കോളജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2270353.
date
- Log in to post comments