Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പാലക്കാട്, കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 23 ഐ ടി ഐ കളില്‍ എംപ്ലോയബിലിറ്റി സ്കില്‍സ് വിഷയം പഠിപ്പിക്കാന്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. യോഗ്യത- എം.ബി.എ/ ബി.ബി.എ/ ഏതെങ്കിലും ബിരുദം/ ഡിപ്ലോമ, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം, ഡിജിടി ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നും ടി.ഒ.ടി കോഴ്സ്, ഇംഗ്ലീഷ് പ്രാവീണ്യം, പ്ലസ് ടു/ ഡിപ്ലോമ തലത്തില്‍ കംപ്യൂട്ടര്‍ പരിജ്ഞാനം. ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം സെപ്റ്റംബര്‍ ഒന്‍പത് രാവിലെ 10.30ന് കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ ഗവ. ഐ.ടി.ഐയില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0495 2371451, 0495 2461898.
date
- Log in to post comments