Skip to main content

സ്‌പോട്ട് അഡ്മിഷന്‍

പാലക്കാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിലെ  റെഗുലര്‍ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് മൂന്നാംഘട്ട സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 10ന് നടക്കും. കോളജ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലാണ് പ്രവേശനം നടക്കുന്നത്. പുതുതായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും പങ്കെടുക്കാം. ഒഴിവ് വിവരങ്ങള്‍ www.polyadmission.org/regular ല്‍ ലഭിക്കും. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും പുതിയ അപേക്ഷ സമര്‍പ്പിച്ചവരും റാങ്ക്പട്ടികയില്‍ 20,000 വരെയുള്ള എല്ലാ വിഭാഗക്കാരും രാവിലെ ഒമ്പത് മുതല്‍ 10 വരെയുള്ള സമയത്ത് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യണം.
ഫോണ്‍: 8921335261, 0491 2572640.

date