Skip to main content

സംസ്ഥാനത്തിന് പുറത്ത് ഉന്നത പഠനത്തിന് സ്‌കോളര്‍ഷിപ്പ്

സംസ്ഥാനത്തിന് പുറത്തുള്ള  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയ ഒ.ഇ.സി/ ഒ.ബി.സി (എച്ച്) വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി പിന്നാക്കവിഭാഗ വികസന വകുപ്പ് വിദ്യാഭ്യാസാനുകൂല്യങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലോ, അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രകാരം ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ സ്ഥാപനങ്ങളിലോ മെറിറ്റ് അല്ലെങ്കില്‍ റിസര്‍വേഷന്‍ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം. www.egrantz.kerala.gov.in വഴി അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി നവംബര്‍ 30. ഫോണ്‍: 0492 2222335.

date