Post Category
ഇന്‍ഷൂറന്‍സ് പദ്ധതി അപേക്ഷ ക്ഷണിച്ചു
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന 'അന്ത്യോദയ ശ്രമിക് സുരക്ഷ യോജന' ഇന്‍ഷൂറന്‍സ് പദ്ധതിയുടെ നാലാം ഘട്ടത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോര്‍ഡും ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയില്‍ ഇതുവരെ ചേരാന്‍ സാധിക്കാത്തവരും പുതുതായി രജിസ്റ്റര്‍ ചെയ്തവരും അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ നിന്നും ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ട് ആരംഭിക്കണം. അക്കൗണ്ട് വിവരങ്ങള്‍, രജിസ്ട്രേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍, നോമിനിയുടെ വിവരങ്ങള്‍ എന്നിവ സെപ്റ്റംബര്‍ 20നകം ഡി.പി.ഒ റോഡിലുള്ള വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0491-2515765.
date
- Log in to post comments