Post Category
അസിസ്റ്റന്റ് പ്രൊഫസർ നിയമനം
പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ 2026-27 അധ്യയന വർഷത്തിൽ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കും.
ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ / ബി.ടെക്, എം.ഇ / എം.ടെക് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് അല്ലെങ്കിൽ തതുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
സെപ്റ്റംബർ 15-ന് രാവിലെ 10 മണിക്ക് കോളേജ് ക്യാമ്പസിൽ വച്ച് പരീക്ഷയും അഭിമുഖവും നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളും സഹിതം ഹാജരാകണം.
വിശദവിവരങ്ങൾക്ക് www.gecskp.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0466 2260565
date
- Log in to post comments