Skip to main content

പിരായിരിയില്‍ ദേശീയ ആയുര്‍വേദ ദിനാചരണവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

പിരായിരി ഗ്രാമപഞ്ചായത്തിന്റെയും ജി.എ.ഡി. പിരായിരിയുടെയും സംയുക്താഭിമുഖ്യത്തില്‍ 11-ാമത് ദേശീയ ആയുര്‍വേദ ദിനാചരണം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി. സഫിയ അധ്യക്ഷത വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പിരായിരി ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയന്തി വിജയന്‍, ഡോ. ഗായത്രി, യോഗ അധ്യാപിക ഗീത എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നയിച്ചു. തുടര്‍ന്ന് ഡോ. അപര്‍ണ ഉണ്ണികൃഷ്ണന്‍, എം.പി.ഡബ്ല്യു. ഗീതു എന്നിവരുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും നടന്നു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ റബീന,  സുഗുണ, പഞ്ചായത്ത് അംഗങ്ങളായ നന്ദബാലന്‍, സരിത, ശാന്തകുമാരി, സെലീന, ആഷിഫ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബാഹുലേയന്‍ എന്നിവര്‍ സംസാരിച്ചു.
 

date