Skip to main content

അഭിമുഖം ഏഴിന്

പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സില്‍ (ഗവ. മെഡിക്കല്‍ കോളേജ്) വിവിധ വകുപ്പുകളിലേക്ക് കരാര്‍/പുനര്‍നിയമന വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റെസിഡന്റ്, ജൂനിയര്‍ റെസിഡന്റ്, ലേഡി മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലാണ് ഒഴിവുകള്‍. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച 70 വയസ്സില്‍ താഴെയുള്ളവര്‍ക്കും അപേക്ഷിക്കാം.

പ്രൊഫസര്‍ തസ്തികയില്‍ ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, റേഡിയോ ഡയഗ്‌നോസിസ്, ഫോറന്‍സിക് മെഡിസിന്‍, പള്‍മനോളജി, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗങ്ങളിലും അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ അനാട്ടമി, ജനറല്‍ സര്‍ജറി, റേഡിയോ ഡയഗ്‌നോസിസ്, പള്‍മനോളജി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗങ്ങളിലാണ് ഒഴിവ്. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ഫിസിയോളജി, ഫോറന്‍സിക് മെഡിസിന്‍, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍, ബയോ കെമിസ്ട്രി, ജനറല്‍ സര്‍ജറി, റേഡിയോ ഡയഗ്‌നോസിസ്, ഓര്‍ത്തോപീഡിക്‌സ്, ഒ.ബി.ജി, ഓഫ്താല്‍മോളജി, അനസ്‌തേഷ്യോളജി, പള്‍മനോളജി, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം. സീനിയര്‍ റെസിഡന്റ് തസ്തികയില്‍ അനാട്ടമി, ഫിസിയോളജി, ബയോ കെമിസ്ട്രി, ഫാര്‍മകോളജി, ജനറല്‍ മെഡിസിന്‍, ഡെര്‍മറ്റോളജി, ജനറല്‍ സര്‍ജറി, അനസ്‌തേഷ്യോളജി, റേഡിയോ ഡയഗ്‌നോസിസ്, ഫോറന്‍സിക് മെഡിസിന്‍, കമ്മ്യൂണിറ്റി മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍ വകുപ്പുകളിലാണ് ഒഴിവുള്ളത്.

ജൂനിയര്‍ റെസിഡന്റ്, ലേഡി മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് എം.ബി.ബി.എസ്, ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ടി.സി.എം.സി/കെ.എസ്.എം.സി രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ ഏഴിന് രാവിലെ 10-ന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gmcpalakkad.inഫോണ്‍: 0491 2951010.

date