Skip to main content

പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള 14-ന്

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായി പരിശീലന വകുപ്പ് റിലേറ്റഡ് ഇന്‍സ്ട്രക്ഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 'പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള 2026' ഒക്ടോബര്‍ 14 ബുധനാഴ്ച നടക്കും. മലമ്പുഴ ഗവ. ഐ.ടി.ഐ ക്യാമ്പസിലാണ് മേള സംഘടിപ്പിക്കുന്നത്.

ഐ.ടി.ഐ വിജയിച്ച അപ്രന്റീസ്ഷിപ്പ് ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. ട്രേഡ് അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, സഹകരണ, സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങള്‍ www.apprenticeshipindia.gov.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം.കൂടുതല്‍ വിവരങ്ങള്‍ക്ക് ആര്‍.ഐ. സെന്ററുമായി ബന്ധപ്പെടാവുന്നതാണ്.
ഫോണ്‍: 0491 2815761, 9400498397, 9496292419.

date