Skip to main content
ലോക കാഴ്ചദിനം ജില്ലാതല ഉദ്ഘാടനവും നേത്ര പരിശോധനാ ക്യാമ്പും

ലോക കാഴ്ചദിനം ജില്ലാതല ഉദ്ഘാടനവും നേത്ര പരിശോധനാ ക്യാമ്പും

27-ാമത് ലോക കാഴ്ചദിനം ജില്ലാതല ഉദ്ഘാടനവും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. 'നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക, അന്ധത തടയാന്‍ ഭാവി സംരക്ഷിക്കാം' എന്ന സന്ദേശത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയാ ആരോഗ്യ ദൗത്യം, ജില്ലാ കാഴ്ച വൈകല്യ നിയന്ത്രണ പരിപാടി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നല്ലേപ്പിള്ളി കമ്മ്യൂണിറ്റി പഞ്ചായത്ത് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു വി ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മണികണ്ഠന്‍ അധ്യക്ഷനായി.  ഡെപ്യുട്ടി ജില്ലാ മെഡിക്കല്‍ ഓഫീസറും എന്‍ പി സി ബി നോഡല്‍ ഓഫീസറുമായ ഡോ. കാവ്യ കരുണാകരന്‍ മുഖ്യപ്രഭാഷണം നടത്തി. ഒഫ്ത്താല്‍മിക്ക് സര്‍ജന്‍ ഡോ. ഷിമ ദിനാചരണ സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് അംഗം ധന്യ എം.വി, നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി മുരളി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബുത്താഹിര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഓമന, ജില്ലാ ഓഫ്ത്താല്‍മിക്ക് കോര്‍ഡിനേറ്റര്‍ രാധാ ദേവി, മെഡിക്കല്‍ ഓഫീസര്‍ ഡോ അജിത്ത്, നന്ദിയോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അജേഷ്,  മഹാത്മ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് ജെയ് വല്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു. ചിറ്റൂര്‍ കോളജ് എന്‍.എസ്.എസ് യൂണിന്റെ ബോധവത്ക്കരണ നാടകവും ഫ്‌ളാഷ് മോബും ജില്ലാശുപത്രി നേത്രരോഗ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചുു. കൂടാതെ  തൂഫാന്‍ 2.0 യുടെ ഭാഗമായി ചിറ്റൂര്‍ സി.പി.ഒ ശ്രീനിവാസന്‍ ബോധവത്കരണ ക്ലാസും എടുത്തു.
 

date