Skip to main content

ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം

ജില്ലാ ആശുപത്രിയിലെ ഡി.എം.എച്ച്.പി പ്രോജക്ടില്‍ സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍ തസ്തികകളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തും. ഓരോ ഒഴിവുകള്‍ വീതമാണുള്ളത്. പ്രായപരിധി 62 വയസ്. സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് എം.ബി.ബി.എസ്., സൈക്യാട്രിയില്‍ ബിരുദാനന്തര ബിരുദം/ ഡിപ്ലോമ, ടി.സി.എം.സി. രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് എം.ബി.ബി.എസ്. ബിരുദവും ടി.സി.എം.സി/ കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും വേണം. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നവംബര്‍ 18ന് രാവിലെ 10ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ ഹാജരാകണം. ഫോണ്‍: 0491 2533327, 2534524.

date