Skip to main content

ഗിരിവികാസ്: പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠന പദ്ധതിക്ക് അപേക്ഷിക്കാം

പ്ലസ് ടു പരീക്ഷയില്‍ പരാജിതരായ ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മലമ്പുഴ ഗിരിവികാസില്‍ താമസിച്ച് പഠിച്ച് 2026-2027 അധ്യയന വര്‍ഷത്തെ പരീക്ഷ എഴുതാന്‍ അവസരം. താല്‍പര്യമുള്ളവര്‍ക്ക് ഇന്റര്‍വ്യൂ, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പാലക്കാട് മൈ ഭാരത് ഓഫീസില്‍ ഒക്ടോബര്‍ 26ന് രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ നടക്കും. 10, +2 സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക്‌ലിസ്റ്റ്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ ഐഡി കാര്‍ഡ് സഹിതം രക്ഷിതാക്കള്‍ക്കൊപ്പം ഹാജരാകണം. നവംബറില്‍ ക്ലാസുകള്‍ ആരംഭിക്കും. ഫോണ്‍: 7558892580.

date