അധ്യാപക ഒഴിവ്
സംസ്ഥാന പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ മൈ ഭാരത് കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മലമ്പുഴയിലെ ഗിരിവികാസ് പ്രോജക്ടില്‍ താത്കാലിക അധ്യാപക ഒഴിവ്. പ്ലസ് ടു/ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ്, സയന്‍സ് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്), കൊമേഴ്സ് (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്സ്), ഹ്യുമാനിറ്റീസ് (ഹിസ്റ്ററി, ജോഗ്രാഫി, പൊളിറ്റിക്കല്‍ സയന്‍സ്), മലയാളം എന്നീ വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ബി.എഡുമാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 40 വയസ്. സെറ്റ് യോഗ്യത നേടിയവര്‍ക്കും ട്രൈബല്‍ സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ അധ്യാപന പരിചയമുള്ളവര്‍ക്കും മുന്‍ഗണന. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ രണ്ടിന് മുന്‍പായി ബയോഡാറ്റ dyc.palakkad@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് ലഭ്യമാക്കണം. കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലേക്കുള്ള അഭിമുഖം നവംബര്‍ മൂന്നിന് രാവിലെ 11 നും സയന്‍സ്, ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളിലേക്കുള്ള അഭിമുഖം ഉച്ചയ്ക്ക രണ്ടിനും നെഹ്റു യുവ കേന്ദ്രയിലെ ജില്ലാ പഞ്ചായത്ത് റോഡിലുള്ള മൈ ഭാരത് പാലക്കാട് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി നേരിട്ടെത്തണം. ഫോണ്‍: 7558892580
- Log in to post comments