Skip to main content

പട്ടികജാതി പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി: അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന 2026-27 വര്‍ഷത്തെ പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിയിലേക്ക് രണ്ടാംഘട്ട അപേക്ഷകള്‍ ക്ഷണിച്ചു. വിവിധ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. 2025-26 അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ അല്ലെങ്കില്‍ എയ്ഡഡ് സ്‌കൂളുകളിലോ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലോ (എം.ആര്‍.എസ്) സ്റ്റേറ്റ് സിലബസില്‍ പത്താം ക്ലാസ്, പ്ലസ് ടു പഠിച്ചവര്‍ക്കാണ്  2026-27 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് ലഭിക്കുക. രണ്ടുവര്‍ഷ കാലാവധിയുള്ളതും എ.ഐ.സി.ടി.ഇ അല്ലെങ്കില്‍ എന്‍.ബി.ഇ.ആര്‍ അംഗീകാരമുള്ളതുമായ റെഗുലര്‍ മെട്രിക് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിച്ചവര്‍ക്കും തുക അനുവദിക്കും. സംസ്ഥാനത്തെ മറ്റ് കോഴ്‌സുകള്‍ക്കും ഇ-ഗ്രാന്റ്‌സ് മാനദണ്ഡപ്രകാരം സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കും. മാര്‍ക്കും ഗ്രേഡും ഒന്നിച്ച് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അര്‍ഹത നിര്‍ണയിക്കുക. താല്പര്യമുള്ളവര്‍ ഇ-ഗ്രാന്റ്‌സ് 3.0 പ്രൊഫൈല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും അപ്ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക് അല്ലെങ്കില്‍ നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്ന് ലഭിക്കും.

date