Post Category
ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
മലമ്പുഴ ഗവ. ഐ.ടി.ഐയില്‍ സംഘടിപ്പിച്ച ട്രെയിനികളുടെ ബിരുദദാന ചടങ്ങ് മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എന്‍. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. മലമ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജി. ലീലാവതി അധ്യക്ഷയായി. വിവിധ ട്രേഡുകളില്‍ മികച്ച വിജയം കൈവരിച്ച ട്രെയിനികളെയും പരിശീലിപ്പിച്ച ഇന്‍സ്ട്രക്ടര്‍മാരെയും അനുമോദിച്ചു. ട്രെയിനികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്കി. ധോണി ലീഡ്സ് കോളജ് ഡയറക്ടര്‍ ഡോ. കെ. തോമസ് ജോര്‍ജ്, ഐ.ടി.ഐ പ്രിന്‍സിപ്പല്‍ ആര്. ജയകൃഷ്ണന്, വൈസ് പ്രിന്‍സിപ്പല്‍ കെ. ജയേഷ്, ഇന്‍സ്പെക്ടര്‍ ഓഫ് ട്രെയിനിങ് കെ. പി. ഷാജു, സീനിയര്‍ സൂപ്രണ്ട് പി. എ. ശിഹാബുദ്ദീന്, പി.ടി.എ വൈസ് പ്രസിഡന്റ് ജിഷ നന്ദ്കുമാര്‍, ഗ്രൂപ്പ് ഇന്‍സ്പെക്ടര്‍ ടി. ആര്. വിനോദ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി ലിസി എം. സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments