Skip to main content
പ്രഭാപുരം

പ്രഭാപുരം ജനകീയ ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിർമ്മാണം ആരംഭിച്ചു

കൊപ്പം ഗ്രാമപഞ്ചായത്തിലെ പ്രഭാപുരം ജനകീയ ആരോഗ്യ ഉപകേന്ദ്രത്തിന്റെ തറക്കല്ലിടൽ കർമ്മം പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസ്സിൻ നിർവഹിച്ചു. നാടിന്റെ ആരോഗ്യ സംരക്ഷണത്തിന്  ഉപകേന്ദ്രം  മുതൽക്കൂട്ടായി മാറുമെന്ന് തറക്കല്ലിടൽ  എംഎൽഎ പറഞ്ഞു. ഗ്രാമീണ മേഖലകളിലെ പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും, സാധാരണക്കാർക്ക് ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഉപകേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രഡിഡന്റ് ടി.വി വത്സല അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എസ് മിനി,  ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.

date