Skip to main content

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി അദാലത്ത്

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ പ്രവർത്തനം വിപുലപ്പെടുത്തൽ, അംഗത്വം വർധിപ്പിക്കൽ, അംശാദായ കുടിശ്ശിക നിവാരണം എന്നിവയുടെ ഭാഗമായി അദാലത്ത് നടത്തും.

ഒക്ടോബർ 26 ന് ആരംഭിച്ച അദാലത്ത് അടുത്ത  6 മാസം നീണ്ടു നിൽക്കും. പദ്ധതിയിൽ അംഗങ്ങളായ കുടിശ്ശികയുള്ള ഗുണഭോക്താക്കൾക്കായി ജില്ലാ ഓഫീസിൽ അദാലത്ത് നടത്തും. കുടിശ്ശികയുള്ള വരിസംഖ്യ തുകയ്ക്കുള്ള പിഴ പലിശ ഒഴിവാക്കും. കുടിശ്ശികയുള്ള വരിസംഖ്യ തുക അദാലത്ത് കാലയളവിൽ 3 തവണകളായി ഓൺലൈനായി അടയ്ക്കാo.

ഫോൺ: 0491 2505358

date