നെല്ലിയാമ്പതിയിലേക്ക് പുതിയ കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചു
മലയോര മേഖലയായ നെല്ലിയാമ്പതിയിലെ യാത്രാക്ലേശത്തിന് ആശ്വാസമായി പുതിയ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ് സർവീസ് ആരംഭിച്ചു. പ്രദേശത്തെ യാത്രാദുരിതം സംബന്ധിച്ച് കെ. പ്രേമൻ എം.എൽ.എ നിയമസഭയിലും ഗതാഗത വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിലും വിഷയം ഉന്നയിച്ചതിനെ തുടർന്നാണ് അടിയന്തരമായി സർവീസ് അനുവദിച്ചത്.
പാലക്കാട് ഡിപ്പോയിൽനിന്ന് കൊല്ലങ്കോട്, നെന്മാറ, പോത്തുണ്ടി വഴി നൂറടിയിലേക്കാണ് സർവീസ് നടത്തുന്നത്. രാവിലെ 6.30-ന് പാലക്കാട്ടുനിന്ന് പുറപ്പെടുന്ന ബസ് 7.40-ന് നെന്മാറയിലെത്തും. തുടർന്ന് രാവിലെ 8-ന് നെന്മാറയിൽനിന്ന് പുറപ്പെട്ട് 10-ന് നൂറടിയിലെത്തും.
നൂറടിയിൽനിന്ന് രാവിലെ 11-ന് തിരിക്കുന്ന ബസ് ഉച്ചയ്ക്ക് 12.40-ന് നെന്മാറയിലെത്തും. തുടർന്ന് ഉച്ചയ്ക്ക് ഒന്നിന് നെന്മാറയിൽനിന്ന് പുറപ്പെട്ട് 2.40-ന് നൂറടിയിലെത്തും. വൈകിട്ട് 4.30-ന് നൂറടിയിൽനിന്ന് മടങ്ങുന്ന ബസ് പോത്തുണ്ടി, കൊല്ലങ്കോട് വഴി രാത്രി 7.30-ഓടെ പാലക്കാട്ടെത്തും.
പുതിയ സർവീസ് ആരംഭിച്ചതോടെ നെല്ലിയാമ്പതിയിലെ തോട്ടം തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെ
യും കൂടാതെ വിനോദസഞ്ചാരികളുടെയും യാത്രാദുരിതം കുറയ്ക്കുന്നതിന് സഹായകരമാകും.
- Log in to post comments