പുതുനഗരം-കൊല്ലങ്കോട് റോഡ് അറ്റകുറ്റപ്പണി അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം: കെ. പ്രേമന് എം.എല്‍.എ
പുതുനഗരം-കൊല്ലങ്കോട് റോഡില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചതിനെത്തുടര്‍ന്നുള്ള റോഡ് പുനഃസ്ഥാപന പ്രവൃത്തികളും അറ്റകുറ്റപ്പണികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയതായി കെ. പ്രേമന് എം.എല്‍.എ അറിയിച്ചു. റോഡിന്റെ തകര്‍ച്ചമൂലം യാത്രക്കാരും നാട്ടുകാരും നേരിടുന്ന ദുരിതത്തിന് അടിയന്തര പരിഹാരം കാണുന്നതിനായി കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്.
വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കലുമായി ബന്ധപ്പെട്ട റോഡ് പുനഃസ്ഥാപന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിന്റെ നേതൃത്വത്തില്‍ റോഡ് അറ്റകുറ്റപ്പണികള്‍ അടിയന്തരമായി ആരംഭിക്കാനും തീരുമാനിച്ചു.
റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപനത്തോടെ നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്ന് എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
യോഗത്തില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജയപ്രകാശന്‍, വടവന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിന്‍സി, വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments