Post Category
കരിമ്പുഴ ചാഴിയോട് - മുതലമൂർഖൻകടവ് റോഡ് കോൺക്രീറ്റിംഗ് പൂർത്തിയായി
കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ ചാഴിയോട് - മുതലമൂർഖൻകടവ് റോഡിന്റെ കോൺക്രീറ്റിംഗ് പ്രവൃത്തികൾ പൂർത്തിയായി. ഗ്രാമപഞ്ചായത്തിന്റെ 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്. 25 ഓളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ കർഷകരുടെ കൃഷിയിടങ്ങളിലേക്കും ഫാമുകളിലേക്കും മുതലമൂർഖൻ കടവിലേക്കുമുള്ള പ്രധാന റോഡാണിത്. നിലവിൽ 45 മീറ്റർ റോഡ് പ്രവൃത്തിയാണ് പൂർത്തിയായത്. വർഷങ്ങളായി തകർന്നു കിടന്നിരുന്ന റോഡ് കോൺക്രീറ്റ് ചെയ്തതോടെ പ്രദേശവാസികളുടെ ദീർഘകാലത്തെ യാത്രാദുരിതത്തിനാണ് പരിഹാരമായതെന്ന് വാർഡ് അംഗം ഇ.കെ. സമദ് മാസ്റ്റർ അറിയിച്ചു.
date
- Log in to post comments