Skip to main content

ആലത്തൂരില്‍ ബാങ്കേഴ്‌സ് മീറ്റ് നടത്തി

സംസ്ഥാന സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, ആലത്തൂര്‍ താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ലീഡ് ഡിസ്ട്രിക് മാനേജര്‍ പി.ടി അനില്‍കുമാര്‍ നിര്‍വഹിച്ചു. ബാങ്കുകള്‍ നയിക്കുന്ന വിവിധ ക്ലാസുകള്‍, സംരംഭകര്‍ക്ക് ആവശ്യമായ ഹെല്‍പ്പ് ഡെസ്‌ക്, ഉദ്യം രജിസ്‌ട്രേഷന്‍, കെ സ്വിഫ്റ്റ് മുതലായ ലൈസന്‍സ് എടുക്കുന്നതിനും അവസരം ഒരുക്കുക എന്നിവയാണ് ബാങ്കേഴ്സ് മീറ്റിലൂടെ നടത്തിയത്.
എം.എസ്.എം.ഇ യുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ലോകബാങ്ക് പിന്തുണയുള്ള പരിപാടിയാണ് റൈസിങ് ആന്‍ഡ് ആക്സിലറേറ്റിംഗ് എം.എസ്.എം.ഇ പെര്‍ഫോമന്‍സ്. ഇതിന്റെ ഭാഗമായി നിലവിലെ സംരംഭം വിപുലീകരിക്കുന്നതിനോ സംരംഭം തുടങ്ങുന്നതിനോ ആഗ്രഹിക്കുന്നവരുടെ സാമ്പത്തിക സാക്ഷരത മെച്ചപ്പെടുത്തുന്നതിന് വിവിധ ബാങ്ക് പ്രതിനിധികളും സാമ്പത്തിക മേഖലയിലെ വിദഗ്ദരുമായി സംവദിക്കാനുമുള്ള അവസരവും ഒരുക്കിയിരുന്നു.കൂടാതെ സംരംഭകർക്ക് വിവിധ ബാങ്കുകളുടെ സെക്ഷൻ ലെറ്ററുകൾ കൈമാറി.

പരിപാടിയില്‍ ആലത്തൂർ ഗ്രാമ പഞ്ചായത്ത്‌ അംഗം കെ. സതീഷ്, ആലത്തൂര്‍ താലൂക്ക് വ്യവസായ ഓഫീസ് എഡിഐഒ സജ്ജാദ് ബഷീര്‍,കുഴല്‍മന്ദം ബ്ലോക്ക് ഐഇഒ പി.ദീപ, ആലത്തൂര്‍ ബ്ലോക്ക് ഐഇഒ രാഹുൽ വിജയ്,സംരംഭകർ,വിവിധ പഞ്ചായത്തിലെ വ്യവസായ വകുപ്പ്  ബിഡിഎസ്പിമാർ, ആലത്തൂർ താലൂക്ക് വ്യവസായ ഓഫീസ് ഉദ്യോഗസ്ഥർ എന്നിവര്‍ പങ്കെടുത്തു

date