Skip to main content

തുല്യത്യാ കോഴ്‌സ് ; അപേക്ഷാ തീയതി നീട്ടി

സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ തുല്യതാ കോഴ്‌സുകളിലേക്ക് പിഴയോടെ അപേക്ഷിക്കാനുള്ള തീയതി നീട്ടി. 50 രൂപ പിഴയോടെ നവംബര്‍ 20 വരെയും, സൂപ്പര്‍ ഫൈനോടെ നവംബര്‍ 25 വരെയും അപേക്ഷിക്കാം. പത്താംതരം തുല്യതാ കോഴ്‌സിന് പിഴ ഉള്‍പ്പെടെ 2000 രൂപയും, ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ തുല്യതാ കോഴ്‌സിന് 2650 രൂപയുമാണ് ഫീസ്. ഏഴാം ക്ലാസ് വിജയിച്ച് 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പത്താംതരം തുല്യതാ കോഴ്‌സിലേക്കും, പത്താം ക്ലാസ് വിജയിച്ച് 22 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സിലേക്കും അപേക്ഷിക്കാം.  കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നീ വിഷയങ്ങളിലാണ് ഹയര്‍സെക്കന്‍ഡറി കോഴ്‌സ്. പത്താംതരം തുല്യതയ്ക്ക് ഒരു വര്‍ഷവും, ഹയര്‍സെക്കന്‍ഡറിക്ക് രണ്ട് വര്‍ഷവുമാണ് കോഴ്‌സ് കാലാവധി. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമാണ് ക്ലാസുകള്‍ നടക്കുക. താല്‍പര്യമുള്ള പഠിതാക്കള്‍ ഗ്രാമപഞ്ചായത്ത്, നഗരസഭ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന്‍ പ്രേരകമാര്‍ മുഖേനയോ, നേരിട്ട് കെഎസ്എല്‍എംഎ കെല്‍ട്രോണ്‍  പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായോ രജിസ്‌ട്രേഷന്‍ നടത്താം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491-2505179.

date