Skip to main content

മലബാര്‍ ക്ഷേത്ര ജീവനക്കാരുടെ തുടര്‍ പെന്‍ഷന്‍: നവംബര്‍ 20-നകം അപേക്ഷിക്കണം

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍/കുടുംബ പെന്‍ഷന്‍ ലഭിക്കുന്നവര്‍ തുടര്‍ പെന്‍ഷനായി നവംബര്‍ 20-നകം അപേക്ഷിക്കണം. ബാങ്ക് മുഖേന പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ വില്ലേജ് ഓഫീസര്‍, ഗസറ്റഡ് ഓഫീസര്‍, ബാങ്ക് മാനേജര്‍, അല്ലെങ്കില്‍ ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ എന്നിവരില്‍ ആരെങ്കിലും സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റും ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പും ലഭ്യമാക്കണം. 60 വയസ്സില്‍ താഴെ പ്രായമുള്ള കുടുംബ പെന്‍ഷന്‍കാര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രവും, മുന്‍വര്‍ഷം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കാത്തവര്‍ അതും അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തണം. നിശ്ചിത സമയത്തിനകം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവര്‍ക്ക് തുടര്‍ പെന്‍ഷന്‍ ലഭിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04952360720

date