Post Category
അക്ഷയ സംരംഭക തിരഞ്ഞെടുപ്പ് - സര്‍ട്ടിഫിക്കറ്റ് പരിശോധന
ജില്ലയില്‍ പുതിയ അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനായി എഴുത്തുപരീക്ഷയില്‍ വിജയിച്ച അപേക്ഷകരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന നവംബര്‍ 23 വരെ നടക്കും. അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, ജനസേവനകേന്ദ്രം ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷനിലാണ് പരിശോധന നടക്കുക.
പരിശോധനയ്ക്ക് എത്തുന്നവര്അപേക്ഷയുടെ പകര്‍പ്പ്, അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിട്ടുള്ള രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ lbsedp.lbscentre.in/akshaya26 എന്ന വെബ്സൈറ്റില്‍ ലഭിക്കും.
date
- Log in to post comments