ഖാദി തുണിത്തരങ്ങള്‍ക്ക് 30% വരെ വിലകിഴിവ്
മണ്ഡലകാലം പ്രമാണിച്ച് ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിന് കീഴിലുള്ള വില്‍പ്പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30% വരെ റിബേറ്റ്. നവംബര്‍ 16 മുതല്‍ 21 വരെയാണ് വിലകിഴിവ് അനുവദിച്ചത്.
ഖാദി ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, കോട്ട മൈതാനം, ടൗണ്‍ ബസ്സ്റ്റാന്‍ഡ് കോംപ്ലക്സ്, കൊല്ലങ്കോട്, തൃത്താല, കുമ്പിടി, സൗഭാഗ്യ, കോട്ട മൈതാനം, മണ്ണൂര്‍, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി എന്നിവിടങ്ങളിലുള്ള ഖാദി ഷോറൂമുകളില്‍ വിലകിഴിവ് ലഭിക്കും.
മണ്ണൂര്‍, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി എന്നീ ഗ്രാമ സൗഭാഗ്യകളിലും സ്പെഷ്യല്‍ റിബേറ്റ് ലഭിക്കുന്നതാണ്. സര്‍ക്കാര്‍ / അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും. ഫോണ്‍:0491 2534392
- Log in to post comments